/sathyam/media/media_files/2025/01/24/xFAQkCYJyKdGo74v3pJ6.jpg)
ചെന്നൈ: ഇരുമ്പ് യുഗത്തിന്റെ ആരംഭം തമിഴ്‌നാട്ടില്‍ നിന്നെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇരുമ്പുയുഗം തമിഴ് മണ്ണില്‍ ആരംഭിച്ചു എന്ന ശ്രദ്ധേയമായ നരവംശശാസ്ത്ര പ്രഖ്യാപനം ഇന്ത്യയ്ക്ക് മാത്രമല്ല, മുഴുവന്‍ ലോകത്തോടുമായി നടത്തുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.
തമിഴ് ഭൂപ്രകൃതിയിലാണ് അയിരില്‍ നിന്ന് ഇരുമ്പ് വേര്‍തിരിച്ചെടുക്കുന്നതിനുള്ള ഉരുക്കല്‍ സാങ്കേതികവിദ്യ ആദ്യമായി അവതരിപ്പിച്ചതെന്ന് സംസ്ഥാന പുരാവസ്തു വകുപ്പ് ക്രോണോമെട്രിക് ഡേറ്റിങിലൂടെ സ്ഥാപിച്ചതായും സ്റ്റാലിന്‍ കൂട്ടിച്ചേർത്തു.
പുരാവസ്തു പരിശോധനാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇന്നത്തെ തമിഴ് സംസാരിക്കുന്ന പ്രദേശത്ത്, മൂന്നാം സഹസ്രാബ്ദത്തിന്റെ മധ്യത്തില്‍ തുടങ്ങി ഇരുമ്പ് ഉപയോഗിച്ചിരുന്നുവെന്നാണ്. 5,300 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശത്ത് ഇരുമ്പ് ഉപയോഗിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതുവഴി ഇരുമ്പുയുഗ കാലഘട്ടത്തെ ഏകദേശം രണ്ട് സഹസ്രാബ്ദങ്ങള്‍ പിന്നോട്ട് തള്ളിയിരിക്കുകയാണ്. 'ഇരുമ്പിന്റെ പുരാതനത്വം: തമിഴ്നാട്ടില്‍ നിന്നുള്ള സമീപകാല റേഡിയോമെട്രിക് തീയതികള്‍' എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് ചെന്നൈയില്‍ പുറത്തിറക്കുകയായിരുന്നു സ്റ്റാലിന്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us