/sathyam/media/media_files/2025/01/24/R6sUoSpz6n2bPe8MUuJe.jpg)
ചെന്നൈ: ​ജോലിസ്ഥലങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന മോഷമായ വാക്കുകളും പ്രവൃത്തിയും ലൈംഗികപീഡനത്തിന്റെ പരിധിയിൽ വരുമെന്ന് മദ്രാസ് ഹൈക്കോടതി. അതിൽ ആരോപണവിധേയരുടെ ഉദ്ദേശ്യം പരിഗണിക്കേണ്ടതില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ജോലിസ്ഥലത്ത് സ്ത്രീകൾക്ക് ബുദ്ധി മുട്ടുണ്ടാക്കുന്നതോ അസ്വസ്ഥത വരുത്തുന്നതോ ആയ ഏതൊരു പ്രവൃത്തിയും അതിൻ്റെ പിന്നിലെ ഉദ്ദേശ്യം പരി​ഗണിക്കാതെ തന്നെ ലൈം​ഗികപീഡനമായി കണക്കാക്കുമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ആർ.എൻ. മഞ്ജുളയാണ് ഉത്തരവിട്ടത്.
കോർപ്പറേറ്റ് ജീവനക്കാർ തങ്ങളുടെ സഹപ്രവർത്തകരുമായി ഇടപഴുകുമ്പോൾ മാന്യത പുലർത്തണം.
സഹപ്രവർത്തകർക്കും പ്രത്യേകിച്ച് സ്ത്രീകൾക്കും അത് എങ്ങനെ അനുഭവ​പ്പെടുന്നു എന്നതനുസരിച്ചാണ് ആ മാന്യതയു​ടെ മാനദണ്ഡം കണക്കാക്കുന്നതെന്നും ജസ്റ്റിസ് ആർ.എൻ മഞ്ജുള നിരീക്ഷിച്ചു.
എച്ച്സിഎൽ ടെക്നോളജീസിലെ മൂന്ന് വനിതാ ജീവനക്കാർ മേലുദ്യോഗസ്ഥനെതിരെ നൽകിയ പരാതി ലൈംഗിക പീഡനമല്ലെന്ന ലേബർ കോടതി വിധി റദ്ദാക്കിയാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന വിധി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us