ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതൽ തമിഴ്നാടിന് കൊണ്ടുപോകാമെന്ന് കോടതി. തൊണ്ടിമുതലിൽ ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും അവകാശ വാദം ഉന്നയിച്ചിരുന്നു. ബെംഗളൂരുവിലെ സിബിഐ കോടതിയുടേതാണ് ഉത്തരവ്.
ഈ ഹർജി തള്ളിയതോടെയാണ് സ്വത്തുക്കൾ തമിഴ്നാടിന് കൈമാറുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ പിടിച്ചെടുത്തവയാണ് തൊണ്ടിമുതൽ. പോയസ് ഗാർഡനിലെ വീട്ടിൽ നിന്ന് 1996ൽ ആയിരുന്നു ഇവ പിടിച്ചെടുത്തത്.
800 കിലോഗ്രാം വെള്ളി, 28 കിലോഗ്രാം സ്വർണം, വജ്രാഭരണങ്ങൾ, പട്ടു സാരികൾ, 750 ചെരുപ്പുകൾ, 12 ഫ്രിഡ്ജ്, 44 എ സി , 91 വാച്ചുകൾ തുടങ്ങിയവയാണ് ജയലളിതയിൽ നിന്നും തൊണ്ടി മുതലായി പിടിച്ചെടുത്തത്. 2004ലാണ് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ അനധികൃത സ്വത്ത് കേസ് രജിസ്റ്റർ ചെയ്തത്.