തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലെ ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി വിജയ്. അംഗീകരിച്ചാൽ സഖ്യ ചർച്ച. നിലപാട് വ്യക്തമാക്കി പാർട്ടി

വിജയ് യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രമേ ടി വി കെ സഖ്യത്തിനുള്ളു.  

New Update
vijay tamilnadu

ചെന്നൈ: 2026 ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കി നടൻ വിജയ്ന്‍റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ) രംഗത്തെത്തി. 

Advertisment

ടി വി കെയുടെ  മുഖ്യമന്ത്രി സ്ഥാനാർഥി വിജയ് എന്നാണ് വ്യക്തമാക്കുന്നത്. വിജയ് യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രമേ ടി വി കെ സഖ്യത്തിനുള്ളു.  

2026 ൽ ടി വി കെ ഉൾപ്പെട്ട സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി വിജയ് ആയിരിക്കുമെന്നും ഇത് അംഗീകരിക്കുന്നവരുമായി മാത്രമാകും സഖ്യ ചർച്ചയെന്നുമാണ് നേതാക്കൾ വ്യക്തമാക്കിയിരിക്കുന്നത്.

നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യ ചർച്ചകൾ നടത്തിയിട്ടില്ലെന്നും ടി വി കെ വിവരിച്ചു.

2026 ലെ തിരഞ്ഞെടുപ്പിൽ എം കെ സ്റ്റാലിന്‍റെ ഡി എം കെയെ നേരിടാൻ അണ്ണാ ഡി എം കെ - ടി വി കെ സഖ്യത്തിന് സാധ്യത എന്ന പ്രചാരണം ശക്തമായത്തോടെയാണ് വിശദീകരണം.

Advertisment