New Update
/sathyam/media/media_files/2025/02/10/GqH1GUMMtr6QJY1QbHD2.jpg)
ചെന്നൈ: ഓൺലൈൻ ഗെയിം കളിക്കുന്നത് നിരോധിച്ച് തമിഴ്നാട് സർക്കാർ. 18 വയസ്സിൽ താഴെയുള്ളവർ പണം വച്ച് ഓൺലൈൻ ഗെയിം കളിക്കുന്നതിനാണ് നിരോധനം.
Advertisment
ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടമാകുന്നതോടെ ജീവനൊടുക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് സർക്കാർ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്.
സ്വന്തം പേരിലുള്ള ബാങ്ക് അക്കൌണ്ട് നൽകിയാൽ മാത്രമേ ഇനി ഗെയിം കളിക്കാനാകൂ.
മൈനർ ആയവരുടെ ബാങ്ക് അക്കൌണ്ടിന്റെ ഒടിപി, രക്ഷിതാക്കളുടെ മൊബൈൽ ഫോണിലേക്കാണ് സാധാരണ വരാറുള്ളത്.
അതിനാൽ നിയന്ത്രണം പ്രായോഗികം ആകുമെന്നും സർക്കാർ പറയുന്നു. രാത്രി 12നും പുലർച്ചെ അഞ്ചിനും ഇടയിൽ ലോഗ് ഇൻ ചെയ്യാനും കഴിയില്ല .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us