ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
/sathyam/media/media_files/2025/02/11/BkAhMTjAHtVAGdneTgYN.jpg)
ചെന്നൈ: പ്രണയം നടിച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അതുപയോ​ഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ബിജെപിയുടെ യുവനേതാവ് അറസ്റ്റിൽ.
Advertisment
തമിഴ്നാട്ടിൽ ചെങ്കൽപ്പേട്ടിൽ നോർത്ത് ജില്ലാ യുവജന വിഭാഗം സെക്രട്ടറി തമിഴരശനെ ആണ് താംബരം പൊലീസ് അറസ്റ്റുചെയ്തത്. യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്.
ഇയാളുടെ ഫോണിൽ നടത്തിയ പരിശോധനയിൽ പത്തിലേറെ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
യുവതികളിൽ നിന്ന് തട്ടിയെടുത്ത പണവും സ്വർണാഭരണങ്ങളും ഉപയോഗിച്ച് സഹോദരിയുടെ വിവാഹം നടത്തിയെന്നും ആഡംബര കാർ വാങ്ങിയെന്നും ഇയാൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
തമിഴരശനെ കോടതി 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us