താലിമാല കണ്ടുകെട്ടിയ കസ്റ്റംസ് നടപടിയെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി. ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ രാജ്യത്തെ എല്ലാ മതാചാരങ്ങളും മാനിക്കണമെന്നും കോടതി

ശ്രീലങ്കൻ സ്വദേശിയായ തനുഷികയ്ക്കാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ദുരനുഭവം നേരിട്ടത്. 2023 ഡിസംബർ 30നാണ് കേസിനാസ്പദമായ  സംഭവം.

New Update
madras highcourt11

 ചെന്നൈ: യുവതിയുടെ താലിമാല കണ്ടുകെട്ടിയ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നടപടിയെ രൂക്ഷഭാഷയിൽ വിമർശിച്ച് മദ്രാസ് ഹൈക്കോടതി.

Advertisment

പുതുതായി വിവാഹിതരായ സ്ത്രീകൾ 16 പവൻ വരെ ഭാരമുള്ള താലിമാലകൾ ധരിക്കുന്നത് മതപരമായ ആചാരമാണെന്നും ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ രാജ്യത്തെ എല്ലാ മതാചാരങ്ങളും മാനിക്കണമെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് കൃഷ്ണൻ രാമസ്വാമിയാണ് ഹർജി പരിഗണിച്ചത്. താലിമാല ധരിക്കുന്നത് സംസ്കാരത്തിന്റെ ഭാഗമാണെന്നും അത് ബലമായി പിടിച്ചുവയ്ക്കുന്നത് പാരമ്പര്യത്തെ ഉന്മൂലനം ചെയ്യുന്നതിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു.

ശ്രീലങ്കൻ സ്വദേശിയായ തനുഷികയ്ക്കാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ദുരനുഭവം നേരിട്ടത്. 2023 ഡിസംബർ 30നാണ് കേസിനാസ്പദമായ  സംഭവം.

ചെന്നൈ വിമാനത്താവളത്തിൽ ഭർതൃമാതാവിനൊപ്പം എത്തിയ തനുഷികയുടെ 11 പവൻ വരുന്ന താലിമാല കസ്റ്റംസ് ഉദ്യോഗസ്ഥയായിരുന്ന മൈഥിലി ബലമായി പിടിച്ചുവയ്ക്കുകയായിരുന്നു. തുടർന്ന് ഇവരെയും കുടുംബാംഗങ്ങളെയും 12 മണിക്കൂറോളം തടഞ്ഞുവയ്ക്കുകയും ചെയ്തു.

അനധികൃതമായി തടഞ്ഞുവച്ചതിനും ആഭരണം വിട്ടുനൽകണമെന്നും ആവശ്യപ്പെട്ട് തനുഷിക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഏഴ്ദിവസത്തിനകം താലിമാല തിരിച്ചുനൽകാനാണ് കോടതി നിർദേശം. മൈഥിലിയുടെ പെരുമാറ്റം അനുചിതമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി അവർക്കെതിരെ അന്വേഷണം നടത്താനും ഉത്തരവിട്ടു.

Advertisment