ലോക്സഭ തെരഞ്ഞടുപ്പിൽ നൽകിയ വാക്ക് പാലിച്ചു. കമൽഹാസൻ രാജ്യസഭയിലേക്ക്. സീറ്റ് നൽകാൻ ഡിഎംകെ

കമല്‍ഹാസന്‍ മത്സരിച്ചാല്‍ മാത്രമേ സീറ്റ് നല്‍കൂവെന്നാണ് ഡിഎംകെ അറിയിച്ചിരിക്കുന്നത്.

New Update
kamalhassan

ചെന്നൈ: തമിഴ്‌നാട്ടില്‍ ജൂലൈയില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കമല്‍ഹാസനു നല്‍കാന്‍ ഡിഎംകതമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദേശപ്രകാരം കമൽഹാസനുമായി മന്ത്രി ശേഖർ ബാബു കൂടിക്കാഴ്ച നടത്തി.

Advertisment

അംഗബലം അനുസരിച്ച് നാല് അംഗങ്ങളെ വരെ ഡിഎംകെയ്ക്കു രാജ്യസഭയിലേക്ക് ജയിപ്പിച്ചെടുക്കാനാകുന്നതാണ്.മക്കള്‍ നീതി മയ്യം ജനറല്‍ സെക്രട്ടറി എ അരുണാചലവും ചര്‍ച്ചയില്‍ പങ്കെടുത്തു.


കമല്‍ഹാസന്‍ മത്സരിച്ചാല്‍ മാത്രമേ സീറ്റ് നല്‍കൂവെന്നാണ് ഡിഎംകെ അറിയിച്ചിരിക്കുന്നത്.


നിലവിലെ സാഹചര്യത്തില്‍ ആറ് ഒഴിവുകളില്‍ നാല് അംഗങ്ങളെ വരെ ഡിഎംകെയ്ക്കു രാജ്യസഭയിലേക്ക് ജയിപ്പിച്ചെടുക്കാനാകും.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ധാരണയനുസരിച്ച് മക്കള്‍ നീതി മയ്യം മത്സരരംഗത്തുണ്ടായിരുന്നില്ല. ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ മത്സരിച്ച കോയമ്പത്തൂരില്‍ മത്സരിക്കാന്‍ കമല്‍ തീരുമാനിച്ചെങ്കിലും ഡിഎംകെ അഭ്യര്‍ഥന മാനിച്ച് പിന്‍മാറിയിരുന്നു.

Advertisment