/sathyam/media/media_files/2025/02/14/3D9PYRP4HC2h6NBbxba8.jpg)
ചെന്നൈ: ചെന്നൈയിൽ സഹപ്രവർത്തകയോടെ ലൈംഗിക അതിക്രമം നടത്തിയതിനു ഐപിഎസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ചെന്നൈ ട്രാഫിക് പൊലീസ് ജോയിന്റ് കമ്മീഷണർ ഡി.മാഗേഷ് കുമാറിനെതിരെയാണ് നടപടി.
ഉദ്യോ​ഗസ്ഥനെതിരെ വനിതാ പൊലീസുകാരിയുടെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നും ഡിജിപിയുടെ ഓഫീസ് അറിയിച്ചു.
പിന്നാലെ നടന്ന് ഉപ്രദവിക്കുന്നു എന്ന് കാണിച്ച് ചെന്നൈ നോർത്ത് സോൺ ട്രാഫിക്ക് പൊലീസ് ജോയിന്റ് കമ്മീഷ്ണറായ മാഗേഷ് കുമാറിനെതിരെ കഴിഞ്ഞ ആഴ്ചയാണ് സഹപ്രവർത്തകയായ വനിതാ കോൺസ്റ്റബിൾ പരാതി നൽകിയത്.
പിന്നാലെ പരാതിയിൽ വകുപ്പു തല അന്വേഷം നടത്താൻ ഡിജിപി നിർദേശം നൽകി.
വനിത ഐപി എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സഹപ്രവർത്തകരുടെ മൊഴി ശേഖരിച്ചതിൽ നിന്നും മാഗേഷ് കുമാർ കുറ്റക്കാരനാണെന്ന് തെളിഞ്ഞു.
വനിതാ കോൺസ്റ്റബിൾ തന്റെ പക്കലുള്ള തെളിവുകളും ഹാജരാക്കി. മറ്റൊരു വനിത കോൺസ്റ്റബിളും ഇയാൾക്കെതിരെ സമാനമായ പരാതി എഴുതി നൽകിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us