/sathyam/media/media_files/2025/02/19/vnxtBuoWuzTt7E8kYL2B.jpg)
ചെന്നൈ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ സർക്കാർ സ്കൂൾ ലൈംഗികാതിക്രമ കേസിൽ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.
ഉയർന്ന വിജയം നേടാനായി വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പഠന ക്യാമ്പിനിടെയാണ് ലൈം​ഗികാതിക്രമം നടന്നത്.
സംഭവുമായി ബന്ധപ്പെട്ട് ഒരു രക്ഷിതാവിൽ നിന്നും പരാതി ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അന്വേഷണത്തിൽ കുറഞ്ഞത് 20 പെൺകുട്ടികളോടെങ്കിലും പ്രതി മോശമായി പെരുമാറിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
ഒരു കുട്ടി ശാരീരികമായി പ്രതി പീഡിപ്പിച്ചെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോ നിയമം പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുറച്ചു കാലമായി തമിഴ്നാട്ടിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് നിരവധി ലൈം​ഗികാതിക്രമ കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്.
പെൺകുട്ടികളുടെ സുരക്ഷ ഉയർത്തിപ്പിടിച്ച് സ്റ്റാലിൻ മന്ത്രി സഭയ്ക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
രണ്ടാഴ്ച മുമ്പാണ് മറ്റൊരു കേസിൽ കൃഷ്ണഗിരി ജില്ലയിലെ സർക്കാർ സ്‌കൂളുകളിൽ നിന്നുള്ള മൂന്ന് അധ്യാപകരെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us