മധുരയിൽ ട്രയിനിൽ ഓടിക്കയറാൻ ശ്രമിക്കവെ കാൽ വഴുതി ട്രെയിന് അടിയിൽപ്പെട്ട മലയാളി സ്റ്റേഷൻ മാസ്റ്റർക്ക് ദാരുണാന്ത്യം

ചെങ്കോട്ട – ഈറോഡ് ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ, കാൽ വഴുതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു.

New Update
train3

ചെന്നൈ: മധുരയിൽ മലയാളിയായ സ്റ്റേഷൻ മാസ്റ്റർ ട്രെയിന് അടിയിൽപ്പെട്ട് മരിച്ചു. മധുര കല്ലിഗുഡി റെിൽവേ സ്റ്റേഷനിലെ സ്റ്റേഷൻമാസ്റ്ററായി ജോലി നോക്കുന്ന തിരുവനന്തപുരം കീഴാരൂർ സ്വദേശി അനു ശേഖർ (31) ആണ്‌ മരിച്ചത്. 

Advertisment

രാവിലെ 8.29നായിരുന്നു അപകടം. ചെങ്കോട്ട – ഈറോഡ് ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ, കാൽ വഴുതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ ട്രെയിൻ നിർത്തി, രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സംഭവ സ്ഥലത്തുവെച്ചുതന്നെ അനുശേഖർ മരിച്ചു.

Advertisment