/sathyam/media/media_files/2025/03/03/iAqjbpInrX4daGn007yI.jpg)
ചെന്നൈ: നീറ്റ് പരീക്ഷാഭയത്തെ തുടർന്ന് തമിഴ്‌നാട്ടിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. വില്ലുപുരം ജില്ലയിലെ തടാപുരം സ്വദേശിനി ഇന്ദു (19)വാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു.
സ്വന്തം ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ നിന്ന് മികച്ച മാർക്ക് വാങ്ങിയാണ് ഇന്ദു ഹയർസെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
തുടർന്ന് പുതുച്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ നീറ്റ് പരിശീലനത്തിന് ചേരുകയായിരുന്നു. കഴിഞ്ഞ തവണ പരീക്ഷയെഴുതിയിരുന്നെങ്കിലും 350 മാർക്ക് മാത്രമാണ് നേടാനായത്. ഇത്തവണ പരീക്ഷ കടന്നുകിട്ടാനുള്ള തീവ്രശ്രമത്തിലായിരുന്നു ഇന്ദു.
അപേക്ഷയോടൊപ്പം ഒബിസി സർട്ടിഫിക്കറ്റും ഇന്ദു ഹാജരാക്കിയിരുന്നു. ശനിയാഴ്ച രാവിലെ മാതാപിതാക്കളും സഹോദരനും ജോലിക്കായി പുറത്തുപോയതോടെ ഇന്ദു തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വൈകുന്നേരം ഇവർ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലും സമാനമായ ആത്മഹത്യ റിപ്പോർട്ട് ചെയ്തിരുന്നു.
രണ്ട് വർഷത്തെ നീറ്റ് പരിശീലനത്തെ തുടർന്ന് സീറ്റ് ലഭിച്ചില്ലെന്ന് കാണിച്ചാണ് സേലം ജില്ലയിലെ എടപ്പാടി താലൂക്കിലുള്ള എസ് പുനിത എന്ന വിദ്യർത്ഥി ആത്മഹത്യ ചെയ്തത്. നീറ്റിനെതിരെ വൻ പ്രതിഷേധമുയർത്തുന്ന സംസ്ഥാനമാണ് തമിഴ്‌നാട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us