/sathyam/media/media_files/2025/02/24/NorEMZ8dkclBHTmMAzam.jpg)
ചെന്നൈ: നവദമ്പതികളോട് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. നാഗപട്ടണത്ത് ഡിഎംകെ ജില്ലാ നേതാവിന്റെ വിവാഹത്തില്‍ പങ്കെടുക്കവേ ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ നീക്കത്തെ പരിഹസിച്ച് സ്റ്റാലിന്‍ രംഗത്തുവന്നത്.
അധികം വൈകിക്കാതെ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ പറഞ്ഞ സ്റ്റാലിന്‍, കുഞ്ഞുങ്ങള്‍ക്ക് നല്ല തമിഴ് പേരുകള്‍ നല്‍കാനും അഭ്യര്‍ഥിച്ചു.
കുടുംബാസൂത്രണത്തില്‍ നാം വിജയിച്ചതിനാലാണ് ഇപ്പോള്‍ ഇങ്ങനൊരു സാഹചര്യത്തില്‍ എത്തിപ്പെട്ടത്.
അതുകൊണ്ടാണ് നവദമ്പതികളോട് ഉടന്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മംനല്‍കാന്‍ താന്‍ അഭ്യര്‍ഥിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.
'വര്‍ഷങ്ങള്‍ക്ക് മുമ്പ്, വിവാഹത്തിന് തൊട്ടുപിന്നാലെ നവദമ്പതികള്‍ക്ക് കുട്ടികള്‍ വേണ്ടെന്ന് നിര്‍ദ്ദേശിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ ഇതേ കാര്യം ഉപദേശിക്കേണ്ടതില്ല. അതിന്റെ ആവശ്യമില്ല.
ഇപ്പോള്‍ ഒരു സാഹചര്യം ഉയര്‍ന്നുവന്നിട്ടുണ്ട്. അതനുസരിച്ച് ഉയര്‍ന്ന ജനസംഖ്യയ്ക്ക് മാത്രമേ കൂടുതല്‍ എംപിമാരെ ഉറപ്പാക്കാന്‍ കഴിയൂ. കാരണം അതിര്‍ത്തി നിര്‍ണ്ണയം ജനസംഖ്യാടിസ്ഥാനത്തിലായിരിക്കും.
ജനസംഖ്യാ നിയന്ത്രണത്തില്‍ തമിഴ്നാട് ശ്രദ്ധ ചെലുത്തി വിജയിച്ചു, അതാണ് ഇന്നത്തെ സംസ്ഥാനത്തിന്റെ ദുരവസ്ഥയ്ക്ക് കാരണം,' -സ്റ്റാലിന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us