വായ്പ തിരിച്ചടച്ചില്ല. ശിവാജി ഗണേശന്റെ വീട് കണ്ടുകെട്ടാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

ജഗ ജല കില്ലാഡി എന്ന സിനിമയുടെ നിർമ്മാണത്തിനായി വാങ്ങിയ നാല് കോടി രൂപ തിരിച്ചടയ്‌ക്കാത്തതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഉത്തരവ്

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
shivaji ganeshan

ചെന്നൈ: വായ്പ തിരിച്ചടയ്‌ക്കാത്തതുമായി ബന്ധപ്പെട്ട കേസിൽ നടികർ തിലകം ശിവാജി ഗണേശന്റെ വീട് കണ്ടുകെട്ടാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. 

Advertisment

ജഗ ജല കില്ലാഡി എന്ന സിനിമയുടെ നിർമ്മാണത്തിനായി വാങ്ങിയ നാല് കോടി രൂപ തിരിച്ചടയ്‌ക്കാത്തതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഉത്തരവ്.

ശിവാജി ഗണേശന്റെ ചെറുമകനായ നടൻ ദുഷ്യന്ത്, ഭാര്യ അഭിരാമിയെ എന്നിവർ പങ്കാളികളായി നടത്തിയിരുന്ന ഈസൺ പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനിക്കെതിരെയാണ് നടപടി. 

ഈ കമ്പനി വഴിയാണ് ദുഷ്യന്ത് ജഗ ജല കില്ലാഡി എന്ന സിനിമ നിർമ്മിച്ചത്. വിഷ്ണു വിശാലും നിവേദ പെതുരാജുമാണ് ചിത്രത്തിൽ നായകനും നായികയുമായി അഭിനയിച്ചത്.

Advertisment