ചെന്നൈ: തമിഴ്നാട് തൂത്തുക്കുടിയിൽ കബഡി മത്സരത്തിൽ ജയിച്ച ദളിത് വിദ്യാർത്ഥിയെ വെട്ടിപ്പരിക്കേൽപിച്ചു.
11-ാം ക്ലാസ് വിദ്യാർത്ഥി ദേവേന്ദ്ര രാജയ്ക്കാണ് ഉയർന്ന ജാതിക്കാരായ മൂന്ന് യുവാക്കളിൽ നിന്നും ആക്രമണം നേരിടേണ്ടി വന്നത്.
സ്‌കൂളിലേക്ക് പോകും വഴി ബസിൽ നിന്ന് വിളിച്ചിറക്കിയാണ് ദേവേന്ദ്ര രാജയെ വെട്ടിയത്. ദേവേന്ദ്രന്റെ വിരലുകൾ അറ്റുപോയിട്ടുണ്ട്.
ഗുരുതരമായി പരിക്കെറ്റ വിദ്യാർത്ഥിയെ തിരുനെൽവേലി മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിലെ മുഖ്യപ്രതി ലക്ഷ്മണൻ (19) പിടിയിലായതായി പൊലീസ് അറിയിച്ചു.