തമിഴ്നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ അറസ്റ്റിൽ

മഹിളാ മോർച്ച നേതാവും കോയമ്പത്തൂർ സൗത്ത് എം.എൽ.എയുമായ വനതി ശ്രീനിവാസൻ, വിനോജ് പി. സെൽവം, അമർ പ്രസാദ് റെഡ്ഡി എന്നിവരും കസ്റ്റഡിയിലെടുത്തവരിൽ ഉൾപ്പെടുന്നു.

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
Annamalai

ചെന്നൈ: തമിഴ്‍നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ അറസ്റ്റിൽ. തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷനിൽ (ടാസ്മാക്) ക്രമക്കേടുകൾ നടന്നതായി ആരോപിച്ച് പ്രതിഷേധം നടത്തുന്നതിന് മുന്നോടിയായാണ് അറസ്റ്റ്. 

Advertisment

സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയെക്കൂടാതെ മുൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ എന്നിവരുൾപ്പെടെ നിരവധി തമിഴ്‌നാട് ബി.ജെ.പി നേതാക്കളെ ചെന്നൈ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.

മഹിളാ മോർച്ച നേതാവും കോയമ്പത്തൂർ സൗത്ത് എം.എൽ.എയുമായ വനതി ശ്രീനിവാസൻ, വിനോജ് പി. സെൽവം, അമർ പ്രസാദ് റെഡ്ഡി എന്നിവരും കസ്റ്റഡിയിലെടുത്തവരിൽ ഉൾപ്പെടുന്നു.

Advertisment