ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു.  മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് പൊള്ളലേറ്റ് മരിച്ചു. രണ്ട് പേർ ചികിത്സയിൽ

രാത്രി മുഴുവൻ ചാർജിങ്ങിൽ കിടന്ന സ്കൂട്ടറിന് പുലർച്ചെയോടെ തീപിടിക്കുകയായിരുന്നു.

New Update
new born baby2

ചെന്നൈ: ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.

Advertisment

ചെന്നൈ മധുരവയൽ സ്വദേശിയായ ​ഗൗതമിന്റെ 9 മാസം പ്രായമുള്ള കുട്ടിയാണ് പൊള്ളലേറ്റ് മരിച്ചത്. പൊള്ളലേറ്റ ​ഗൗതമും ഭാര്യയും ആശുപത്രിയിൽ ചികിത്സയിലാണ്.


ഗൗതമിന്റെ അച്ഛൻ നടരാജിന്റെ ഇലക്ട്രിക് സ്കൂട്ടറിനാണ് തീപിടിച്ചത്. രാത്രിയിൽ സ്കൂട്ടർ ചാർജ് ചെയ്യാനായി വച്ച ശേഷം കുടുംബാം​ഗങ്ങൾ ഉറങ്ങാൻ പോയി. 


രാത്രി മുഴുവൻ ചാർജിങ്ങിൽ കിടന്ന സ്കൂട്ടറിന് പുലർച്ചെയോടെ തീപിടിക്കുകയായിരുന്നു.

തുടർന്ന് തീ വീടിന്റെ താഴത്തെ നിലയിലേക്ക് പടർന്നു പിടിക്കുകയായിരുന്നു. താഴത്തെ നിലയിൽ ഉറങ്ങിക്കിടന്നിരുന്ന ​ഗൗതമിനും ഭാര്യ അഞ്ജുവിനും 9 മാസം പ്രായമുള്ള കുഞ്ഞിനും പൊള്ളലേറ്റു.

നിലവിളി കേട്ട് എത്തിയ അയൽവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Advertisment