ആശ വർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിച്ച് പുതുച്ചേരി സർക്കാർ. 10,000 രൂപയിൽ നിന്ന് 18,000 രൂപയായി ഓണറേറിയം ഉയർത്തുമെന്ന് മുഖ്യമന്ത്രി

18000 ആകുന്നതോടെ 2.88 കോടി രൂപയുടെ അധിക ബാധ്യതയാണ് വർഷം സംസ്ഥാന സർക്കാരിന് ഉണ്ടാവുക. 

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
Asha worker salary In Puducherry

ചെന്നൈ: പുതുച്ചേരിയിൽ ആശ വർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിച്ച് സർക്കാർ. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ ഓണറേറിയം ഉയർത്തുന്നത് സംബന്ധിച്ച വിവരം മുഖ്യമന്ത്രി എൻ രംഗസ്വാമി തന്നെയാണ് പ്രഖ്യാപിച്ചത്. 

Advertisment

10,000 രൂപയിൽ നിന്ന് 18,000 രൂപയായി ഓണറേറിയം ഉയർത്തുമെന്നാണ് പ്രഖ്യാപനം. നിയമസഭയിൽ നടന്ന ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ ആണ്‌ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പുതിയ തീരുമാന പ്രകാരം സംസ്ഥാനത്തെ 300 ആശ പ്രവർത്തകർക്കും ഓണറേറിയം വർധനയുടെ നേട്ടം ലഭിക്കും.


പ്രഖ്യാപനത്തിനു പിന്നാലെ മുഖ്യമന്ത്രിയെ ആശമാർ ഔദ്യോഗിക വസതിയിൽ നേരിട്ടത്തി നന്ദി അറിയിച്ചു. 


മുഖ്യമന്ത്രി വരുന്ന വഴിയുടെ രണ്ട് വശങ്ങളിലും വരിയായി നിന്ന് പൂക്കൾ വിതറിയും, പുഷ്പഹാരം അണിയിച്ചുമാണ് ആശമാർ അവരുടെ സന്തോഷം പങ്കുവച്ചത്.

എം.എൽ.എമാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചത്. നിലവിൽ സംസ്ഥാനത്തെ 300 ആശ പ്രവർത്തകർക്ക് 10,000 രൂപ വീതമാണ് ഓണറേറിയം ലഭിക്കുന്നത്. 

ഇതിൽ സംസ്ഥാന സർക്കാർ 7000 രൂപയും കേന്ദ്രം 3000 രൂപയുമാണ് നൽകുന്നത്. ഇത് ഇനി മുതൽ 18000 ആകുന്നതോടെ 2.88 കോടി രൂപയുടെ അധിക ബാധ്യതയാണ് വർഷം സംസ്ഥാന സർക്കാരിന് ഉണ്ടാവുക. 

Advertisment