/sathyam/media/media_files/2025/03/28/vCD6QFKQn4c1wJpqXuRi.jpg)
ചെന്നൈ: ഹാസ്യതാരം കുനാൽ കമ്രയ്ക്കു ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി. യുട്യൂബ് വിഡിയോയിൽ മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിൻഡേക്കെതിരേ പരാമർശം നടത്തിയതിന് കുനാൽ കമ്രയുടെ പേരിൽ പൊലീസ് കേസെടുത്തിരുന്നു.
പിന്നാലെയാണ് താരം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ​​ഹ​ർജി പരി​ഗണിച്ച കോടതി കുനാലിനു ഏപ്രിൽ ഏഴ് വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. അതുവരെ താരത്തെ അറസ്റ്റ് ചെയ്യരുതെന്നു കോടതി വ്യക്തമാക്കി.
തന്റെ ജീവനു ഭീഷണിയുണ്ടെന്നും അതിനാൽ മഹാരാഷ്ട്ര കോടതിയെ സമീപിക്കാൻ സാധിക്കില്ലെന്നും കുനാൽ ഹർജിയിൽ പറയുന്നു.
2021 മുതൽ താൻ ചെന്നൈയിലേക്ക് താമസം മാറിയെന്നും അന്ന് മുതൽ താൻ തമിഴ്നാട് സംസ്ഥാനത്തെ താമസക്കാരനാണെന്നും ഹർജിയിൽ കുനാൽ വ്യക്തമാക്കിയിരുന്നു. മുംബൈ പൊലീസിന്റെ അറസ്റ്റ് ഭയന്നാണ് ഹർജിയെന്നും കുനാൽ ഹർജിയിൽ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us