'മത്സരിക്കാനില്ല, പാർട്ടിക്ക് നല്ല ഭാവി നേരുന്നു'. തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് അണ്ണാമലൈ

സംസ്ഥാനത്ത് അടുത്ത വർഷം നിയമസഭാ തെരഞ്ഞെെടുപ്പ് നടക്കാനിരിക്കെയാണ് അണ്ണാമലൈ പുറത്തേക്ക് പോവുന്നത്.

New Update
Annamalai

ചെന്നൈ: തമിഴ്‌നാട് ബിജെപി അധ്യക്ഷസ്ഥാനം ഒഴിയുമെന്ന് സ്ഥിരീകരിച്ച് കെ. അണ്ണാമലൈ. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അണ്ണാമലൈ പറഞ്ഞു. 

Advertisment

പാർട്ടിയുടെ പുതിയ പ്രസിഡന്റിനെ സംയുക്തമായി തെരഞ്ഞെടുക്കുമെന്നും ആ സ്ഥാനത്തേക്കുള്ള മത്സരത്തിൽ താനില്ലെന്നും അണ്ണാമലൈ പറഞ്ഞു.

സംസ്ഥാനത്ത് അടുത്ത വർഷം നിയമസഭാ തെരഞ്ഞെെടുപ്പ് നടക്കാനിരിക്കെയാണ് അണ്ണാമലൈ പുറത്തേക്ക് പോവുന്നത്.

എഐഎഡിഎംകെയുടെ മുൻ നേതാക്കൾക്കെതിരായ അണ്ണാമലൈയുടെ പരാമർശങ്ങൾക്കു പിന്നാലെ അവർ ബിജെപിയുമായി വേർപിരിയുകയും ഇപ്പോൾ വീണ്ടും സഖ്യ ചർച്ചകൾ പുരോ​ഗമിക്കുകയും ചെയ്യുന്നതിനിടെയാണ് സ്ഥാനമൊഴിയുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.

അണ്ണാമലൈയോടുള്ള എതിർപ്പ് മൂലമായിരുന്നു എഐഎഡിഎംകെ നേരത്തെ സഖ്യം വിട്ടത്. 

Advertisment