/sathyam/media/media_files/2025/04/06/Cg8wgQzSwNLMg0vQ6lsI.jpg)
ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽ പാലമായ രാമേശ്വരത്തെ പുതിയ പാമ്പൻ റെയിൽപ്പാലം ഞാറയഴ്ച ഉദ്ഘാടനം ചെയ്യും. എൻജിനീയറിങ് വിസ്മയങ്ങളിലൊന്നായി വിശേഷിപ്പിക്കുന്ന പാലത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവഹിക്കും.
550 കോടിയിലധികം രൂപയാണ് പാലത്തിന്റെ നിർമ്മാണച്ചെലവ്. 2019 നവംബറിലാണ് തറക്കല്ലിട്ടത്. 2.07 കിലോമീറ്റർ നീളമുള്ള പാമ്പൻ പാലത്തിൻ്റെ ഏറ്റവും വലിയ സവിശേഷത അത് കുത്തനെ ഉയർത്താനും താഴ്ന്നാനും കഴിയും എന്നതാണ്.
അതു വഴി വലിയ കപ്പലുകൾക്ക് കടന്നു പോകാൻ കഴിയും. പാലം ഉയർത്താൻ മൂന്ന് മിനിറ്റും താഴ്ത്താൻ രണ്ട് മിനിറ്റുമാണ് വേണ്ടി വരിക. ഉദ്ഘാടനത്തിനു മുന്നോടിയായുള്ള അന്തിമ ട്രയൽ കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയായിരുന്നു.
പുതിയ പാലം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ രാമേശ്വരത്തേക്കും ധനുഷ്കോടിയിലേക്കുമുള്ള വിനോദ സഞ്ചാരികളുടെ വലിയ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാവിയിൽ റെയിൽവേ വൈദ്യുതീകരണം കൂടി സാധ്യമാവും വിധമാണ് പാലം നിർമിച്ചിരിക്കുന്നത്. പ്രധാനമന്ത്രി റിമോട്ട് ഉപയോഗിച്ച് പാമ്പൻ പാലം ലംബമായി ഉയർത്തിയാണ് ഉദ്ഘാടനം ചെയ്യുക. രാമേശ്വരത്ത് നിന്ന് താമ്പരത്തേക്കുള്ള പ്രത്യേക ട്രെയിൻ സർ വീസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us