രാജ്യത്തെ ആദ്യത്തെ വെര്‍ട്ടിക്കല്‍-ലിഫ്റ്റ് കടല്‍പ്പാലം. പുതിയ പാമ്പന്‍ പാലം നാടിന് സമര്‍പ്പിച്ച് മോദി

തമിഴ്നാട്ടിലെ പാക് കടലിടുക്കില്‍ 2.07 കിലോമീറ്റര്‍ നീളമുള്ള പാലം ഇന്ത്യയുടെ എന്‍ജിനീയറിംഗ് വൈദഗ്ധ്യത്തിനും ദീര്‍ഘവീക്ഷണമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും തെളിവാണ്

New Update
pamban 888

ചെന്നൈ: രാജ്യത്തെ ആദ്യത്തെ വെര്‍ട്ടിക്കല്‍-ലിഫ്റ്റ് കടല്‍പ്പാലമായ പുതിയ പാമ്പന്‍ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഗതാഗതത്തിന് തുറന്നു കൊടുത്തു.

Advertisment

രാമനവമിയോടനുബന്ധിച്ച് തമിഴ്നാട്ടില്‍ നടന്ന ചടങ്ങിലാണ് മോദി പുതിയ പാമ്പന്‍ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

 പാലത്തിനടിയിലൂടെ കടന്നുപോയ ഒരു കോസ്റ്റ് ഗാര്‍ഡ് കപ്പലും പുതിയ രാമേശ്വരം-താംബരം (ചെന്നൈ) ട്രെയിന്‍ സര്‍വീസും മോദി ഫ്‌ലാഗ് ഓഫ് ചെയ്തു.

തമിഴ്നാട്ടിലെ പാക് കടലിടുക്കില്‍ 2.07 കിലോമീറ്റര്‍ നീളമുള്ള പാലം ഇന്ത്യയുടെ എന്‍ജിനീയറിംഗ് വൈദഗ്ധ്യത്തിനും ദീര്‍ഘവീക്ഷണമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും തെളിവാണെന്ന് റെയില്‍വേ മന വിശദീകരിച്ചു.

 തീര്‍ത്ഥാടന കേന്ദ്രമായി രാമേശ്വരം ദ്വീപിനെ വന്‍കരയുമായി ബന്ധിപ്പിക്കുന്ന പാമ്പന്‍പാലത്തില്‍ 99 തൂണുകളാണ് ഉള്ളത്.

Advertisment