തമിഴ്നാട് മന്ത്രി കെ എൻ നെഹ്റുവിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്

സഹോദരനും ബിസിനസുകാരനുമായ കെ എൻ രവിചന്ദ്രനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. 

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
k n nehru

ചെന്നൈ: മന്ത്രിയും ഡിഎംകെയുടെ മുതിർന്ന നേതാവുമായ കെ എൻ നെഹ്റുവിനെതിരെ ഇഡി റെയ്ഡ് തുടരുന്നു. 

Advertisment

സഹോദരനും ബിസിനസുകാരനുമായ കെ എൻ രവിചന്ദ്രനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. 


ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ തിങ്കളാഴ്ച മുതലാണ് ഇഡി റെയ്‌ഡ് തുടങ്ങിയത്‌. 


രവിചന്ദ്രൻ്റെ റിയൽ എസ്റ്റേറ്റ് സ്ഥാപനവുമായി ബന്ധപ്പെട്ട 22 കോടിയുടെ ബാങ്ക് ലോൺ തട്ടിപ്പാണ് ഇഡി ആരോപിക്കുന്നത്. 2021ൽ സിബിഐ കേസെടുത്തിരുന്നു. നെഹ്റുവിന്റെ മകൻ അരുൺ നെഹ്റു എംപിയുടെ വീട്ടിലും റെയ്‌ഡ് നടത്തി.