ചരിത്ര നീക്കവുമായി തമിഴ്‌നാട് സർക്കാർ. സുപ്രീം കോടതി വിധിക്ക് പിന്നാലെ ഗവർണറുടെ ഒപ്പില്ലാതെ ബില്ലുകൾ നിയമമാക്കി

2020-ൽ പാസാക്കിയ ബില്ലുൾപ്പെടെ 12 ബില്ലുകൾ ഗവർണർ അം​ഗീകാരം നൽകാതെ മാറ്റി വെച്ചിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
mk stalin

 ചെന്നൈ: ഗവർണറുടെ അനുമതിയില്ലാതെ ബില്ലുകൾ നിയമമാക്കി തമിഴ്‌നാട് സർക്കാർ. സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് ചരിത്ര നീക്കം.

Advertisment

തമിഴ്നാട് ​ഗവർണർ ആർ.എൻ. രവി അന്യായമായി തടഞ്ഞുവച്ചിരുന്ന പത്ത് ബില്ലുകളും നിയമങ്ങളായി ഗസറ്റിൽ പ്രസിദ്ധീകരിച്ചു.

ഇതാദ്യമായാണ് ഗവർണറുടെയോ രാഷ്ട്രപതിയുടെയോ ഒപ്പ് ഇല്ലാതെ ബില്ലുകൾ നിയമമാവുന്നത്.

2020-ൽ പാസാക്കിയ ബില്ലുൾപ്പെടെ 12 ബില്ലുകൾ ഗവർണർ അം​ഗീകാരം നൽകാതെ മാറ്റി വെച്ചിരുന്നു.

ഗവർണർ ബില്ലുകൾ പാസാക്കുന്നതിൽ കാലതാമസം വരുത്തുകയാണെന്ന് ആരോപിച്ച് തമിഴ്നാട് സർക്കാർ 2023-ൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഈ കേസിലായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.