തമിഴ്‌നാട്ടില്‍ പോരാട്ടം ഡി.എം.കെയും ടി.വി.കെയും തമ്മില്‍. എ.ഐ.ഡി.എം.കെയെ ബി.ജെ.പി പങ്കാളിയാക്കിയതില്‍ അത്ഭുതപ്പെടാനില്ല: വിജയ്

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയും ടി.വി.കെയും തമ്മിലാണ് പോരാട്ടം നടക്കുകയെന്നും അവിടെ എ.ഐ.എ.ഡി.എം.കെക്ക് സ്ഥാനമില്ലെന്നും വിജയ് പറഞ്ഞു.

New Update
vijay

ചെന്നൈ: തമിഴ്‌നാട്ടിലെ ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ സഖ്യത്തിനെതിരെ വിമര്‍ശനവുമായി തമിഴ് നടനും തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) നേതാവുമായ വിജയ്. 

Advertisment

ബി.ജെ.പിയുടെ പരസ്യ പങ്കാളിയായ എ.ഐ.എ.ഡി.എം.കെയുടെ എന്‍.ഡി.എ സഖ്യത്തെ ജനങ്ങള്‍ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണെന്നും അതുപോലെത്തന്നെ ഭരണകക്ഷിയായ ഡി.എം.കെ ബി.ജെ.പിയുടെ രഹസ്യ പങ്കാളിയാണെന്നും വിജയ് വിമര്‍ശിച്ചു. 

എ.ഐ.ഡി.എം.കെയെ ബി.ജെ.പി പങ്കാളിയാക്കിയതില്‍ അത്ഭുതപ്പെടാനില്ലെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയും ടി.വി.കെയും തമ്മിലാണ് പോരാട്ടം നടക്കുകയെന്നും അവിടെ എ.ഐ.എ.ഡി.എം.കെക്ക് സ്ഥാനമില്ലെന്നും വിജയ് പറഞ്ഞു.

സ്ഥാപകനായ എം.ജി.ആറുടെ ആദര്‍ശങ്ങളില്‍ നിന്ന് ഏറെ അകലെയാണ് ഇപ്പോള്‍ എ.ഐ.എ.ഡി.എം.കെ. അതിനാല്‍ ഇപ്പോള്‍ എം.ജി. ആറിന്റെ അനുഗ്രഹം ടി.വി.കെക്കൊപ്പമാണെന്നും വിജയ് അവകാശപ്പെട്ടു.