വിദ്യാർത്ഥികളെക്കൊണ്ട് തമിഴ്‌നാട് ഗവർണർ ജയ് ശ്രീറാം വിളിപ്പിച്ചു. പ്രതിഷേധം ഉയരുന്നു

 മധുര ജില്ലയിലെ തിരുപ്പറംകുണ്ഡ്രം പ്രദേശത്തുള്ള മധുര ത്യാഗരാജർ കോളേജിൽ വെച്ചായിരുന്നു പരിപാടി നടന്നത്

New Update
tamilnadu governor

 ചെന്നൈ: വിദ്യാർത്ഥികളെക്കൊണ്ട് ജയ് ശ്രീറാം പറയിപ്പിച്ച് തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി. മധുര ത്യാഗരാജർ കോളേജിൽ നടന്ന ചടങ്ങിനിടെയായിരുന്നു ഗവർണർ വിദ്യാർത്ഥികളെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചത്.

Advertisment

‘ദി പവർ ഓഫ് എഡ്യൂക്കേഷണൽ അലയൻസ്’ എന്ന പേരിൽ തമിഴ് കവി കമ്പരുടെ അനുസ്മരണാർത്ഥം നടത്തിയ സംസ്ഥാനതല പ്രസംഗ മത്സരത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗവർണർ.

 മധുര ജില്ലയിലെ തിരുപ്പറംകുണ്ഡ്രം പ്രദേശത്തുള്ള മധുര ത്യാഗരാജർ കോളേജിൽ വെച്ചായിരുന്നു പരിപാടി നടന്നത്. സംസ്ഥാനതല പ്രസംഗ മത്സരത്തിലെ വിജയികൾക്ക് മുഖ്യാതിഥിയായി ക്ഷണിച്ച ഗവർണർ സമ്മാനങ്ങൾ നൽകി.

ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തിയ തമിഴ്‍നാട് ഗവർണർ ആർ.എൻ. രവി പ്രസംഗത്തിനിടെ വിദ്യാർത്ഥികളോട് ജയ് ശ്രീറാം എന്ന പറയാൻ ആവശ്യപ്പെടുകയായിരുന്നു.