New Update
/sathyam/media/media_files/2025/04/21/kNglpZuyght62mwzGgzx.jpg)
ചെന്നൈ: കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാനെത്തിയ ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ തമിഴ്നാടിൽ കോൺ​ഗ്രസ് എംഎൽഎയ്ക്ക് തടവ്.
Advertisment
കിള്ളിയൂർ എംഎൽഎയും കോൺ​ഗ്രസ് നേതാവുമായ രാജേഷ് കുമാറിനാണ് മൂന്നുമാസം ജയിൽ ശിക്ഷ കോടതി വിധിച്ചത്.
നാഗർകോവിൽ കോടതിയുടേതാണ് നടപടി. മറ്റ് മൂന്ന് പേർക്കും മൂന്ന് മാസം വീതം തടവും പിഴയും വിധിച്ചിട്ടുണ്ട്.
2014ൽ കന്യാകുമാരി മിഡാലം പ്രദേശത്ത് കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us