New Update
/sathyam/media/media_files/2025/04/26/0TCdtcG2Eejv36Mcj68A.jpg)
ചെന്നൈ: സുപ്രിം കോടതിയുടെ അന്ത്യശാസന കൂടി ലഭിച്ചതിനു പിന്നാലെ തമിഴ്‌നാട് വൈദ്യുതമന്ത്രി സെന്തിൽ ബാലാജി രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു.
Advertisment
നേരത്തെ അഴിമതിക്കേസിൽ ജയിലിയാരുന്ന സെന്തിൽ ബാലാജിക്ക് മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ കോടതി ജാമ്യം നൽകിയിരുന്നു.
മന്ത്രിയല്ലെന്നും സാക്ഷികളെ സ്വാദീനിക്കില്ലെന്നും കാട്ടിയായിരുന്നു സെന്തിൽ ജാമ്യം നേടിയത്.
എന്നാൽ ജയിലിൽ നിന്ന് ഇറങ്ങിയതും സെന്തിൽ ബാലാജി വീണ്ടും മന്ത്രിക്കസേരയിൽ എത്തി.
ഇത് ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി അതിരൂക്ഷവിമർശനമാണ് ഉന്നയിച്ചത്.
ഒന്നുങ്കിൽ മന്ത്രിസ്ഥാനം അല്ലെങ്കിൽ ജയിൽ..ഇവയിൽ ഒന്ന് തെരഞ്ഞെടുക്കാനാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം സെന്തിൽബാലാജിയോട് ആവശ്യപ്പെട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us