അതിജീവിതയെ പ്രതി വിവാഹം ചെയ്താലും പ്രായപൂർത്തിയാകാത്തപ്പോൾ നടത്തിയ കുറ്റകൃത്യങ്ങളുടെ പേരിലുള്ള കുറ്റം നിലനിൽക്കും: മദ്രാസ് ഹൈക്കോടതി

പോക്‌സോ കേസുകളിൽ വിവാഹം പരിഹാരമല്ല.

New Update
madras highcourt111

ചെന്നൈ: പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട് നിർണായക നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. 

Advertisment

അതിജീവിതയെ പ്രതി വിവാഹം ചെയ്താലും പ്രായപൂർത്തിയാകാത്തപ്പോൾ നടത്തിയ കുറ്റകൃത്യങ്ങളുടെ പേരിലുള്ള കുറ്റം നിലനിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. 

പോക്‌സോ കേസുകളിൽ വിവാഹം പരിഹാരമല്ല.

പരസ്പര സമ്മതത്തോടെ എന്ന വാദം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

"പോക്സോ നിയമപ്രകാരമുള്ള കുറ്റകൃത്യം ഒരു വ്യക്തിക്കെതിരെ മാത്രമല്ല, സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യമായി കണക്കാക്കണം.

 പ്രതികളെ ശിക്ഷിക്കാതെ വിട്ടാൽ നിയമത്തിന് പിന്നിലെ ലക്ഷ്യം പരാജയപ്പെടും.

അതിജീവിതയുമായി പ്രതി പ്രണയത്തിലായാലും പിന്നീട് വിവാഹം കഴിച്ചാലും പോക്‌സോ കുറ്റം നിലനിൽക്കും. 

വിവാഹമെന്ന പ്രതിരോധം സ്വീകരിക്കുന്നത് പോക്സോ നിയമത്തിന്റെ ഉദ്ദേശ്യത്തെ തന്നെ ദുർബലപ്പെടുത്തും," കോടതി വ്യക്തമാക്കി

Advertisment