ആനമലയിൽ ട്രക്കിങ്ങിനിടെ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അജ്‌സലിനോട് ട്രക്കിംഗ് മതിയാക്കാന്‍ ഗൈഡുകള്‍ ആവശ്യപ്പെട്ടിരുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാൽ ഇവര്‍ കൂട്ടാക്കിയില്ലെന്നാണ് വിവരം.

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
anaimalai

ചെന്നൈ: തമിഴ്‌നാട് ആനമലയിൽ ട്രക്കിങ്ങിനിടെ മലയാളി ഡോക്ടര്‍ക്ക് കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജ്‌സല്‍ (26) ആണ് കുഴഞ്ഞുവീണ് മരിച്ചത്. 

Advertisment

ആനമലൈ കടുവ സങ്കേതത്തിലെ ടോപ് സ്ലിപ്പില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. വനം വകുപ്പിന്റെ ആംബുലന്‍സില്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ ആനമലൈ പൊലീസ് കേസെടുത്തു. 


സുഹൃത്തിനൊപ്പമാണ് അജ്‌സല്‍ ട്രക്കിംഗിനെത്തിയത്. മൂന്ന് സ്‌പോട്ടുകളില്‍ ഇവര്‍ ട്രക്കിംഗ് നടത്താന്‍ പദ്ധതിയിട്ടിരുന്നു. 


ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അജ്‌സലിനോട് ട്രക്കിംഗ് മതിയാക്കാന്‍ ഗൈഡുകള്‍ ആവശ്യപ്പെട്ടിരുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാൽ ഇവര്‍ കൂട്ടാക്കിയില്ലെന്നാണ് വിവരം.

അല്‍പനേരം ഇരിക്കട്ടെയെന്ന് പറഞ്ഞ് അജ്‌സല്‍ ഒരിടത്ത് ഇരുന്നതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. അജ്‌സലിന്റെ പോസ്റ്റ്‌മോര്‍ട്ടം നാളെ നടക്കും.