/sathyam/media/media_files/2025/06/01/mve90gdFLo95XxhvTqeW.jpg)
ചെന്നൈ:തമിഴ്‌നാട്ടിലെ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ എഐഎഡിഎംകെ പ്രഖ്യാപിച്ചു. അഭിഭാഷകർ കൂടിയായ ഇൻബാദുരൈ, ധനപാൽ എന്നിവരാണ് സ്ഥാനാർത്ഥികൾ.
എഐഎഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ പി മുനുസാമിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. ഡിഎംഡികെയ്ക്ക് രാജ്യസഭാ സീറ്റ് നൽകിയിട്ടില്ല. ഡിഎംഡികെ സഖ്യത്തിൽ തുടരുമെന്നും മുനുസാമി പറഞ്ഞു.
മുൻ എംഎൽഎമാരാണ് സ്ഥാനാർത്ഥികളായ ഐ എസ് ഇൻബാദുരൈ, ധനപാൽ എന്നിവർ. രാധാപുരം മണ്ഡലത്തിൽ നിന്നും 2016-2021 കാലയളവിൽ തമിഴ്‌നാട് നിയമസഭയിൽ അംഗമായിരുന്നു ഇൻബാദുരൈ. ഇപ്പോൾ എഐഎഡിഎംകെ ലോയേഴ്‌സ് വിങ് സെക്രട്ടറിയാണ്.
തിരുപോരൂർ നിയമസഭ മണ്ഡലത്തിൽ നിന്നും 1991-1996 കാലയളവിൽ എംഎൽഎയായിരുന്നു ധനപാൽ. ഇപ്പോൽ എഐഎഡിഎംകെ ചെങ്കൽപേട്ട് ഈസ്റ്റ് ഡിസ്ട്രിക്റ്റ് കൗൺസിൽ പ്രസിഡന്റാണ്. മുൻ ജില്ലാ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്. ആദി ദ്രാവിഡൽ സമുദായത്തിൽപ്പെട്ട ധനപാൽ പിഎച്ച്ഡി ബിരുദധാരിയാണ്.
തമിഴ്‌നാട്ടിൽ ജൂൺ 19 നാണ് രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുക. തമിഴ്‌നാട്ടിൽ ആറു സീറ്റുകളിലേക്കാണ് ഒഴിവു വന്നിട്ടുള്ളത്. ഇതിൽ രണ്ടു സീറ്റുകളിലാണ് എഐഎഡിഎംകെയ്ക്ക് വിജയിക്കാനാകുക.
നാലു സീറ്റുകളിൽ ഡിഎംകെയ്ക്ക് വിജയിക്കാനാകും. ഡിഎംകെയുടെ നാലു സീറ്റുകളിലൊന്ന് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസന് നൽകിയിട്ടുണ്ട്. ഡിഎംകെയിൽ നിന്നും വിൽസൺ, എസ് ആർ ശിവലിംഗം, കവയിത്രി സൽമ എന്നിവരാണ് മത്സരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us