പ്രധാന സാക്ഷിയുടെ മൊഴി വിവർത്തനം ചെയ്യാതെ ഹിന്ദിയിൽ ഹാരജരാക്കി. മൊഴിയുടെ ഉള്ളടക്കം മനസ്സിലാക്കാൻ കോടതിക്ക് കഴിഞ്ഞില്ല.  ലഹരിക്കേസിൽ പിടിയിലായ പ്രതിയെ ഗുരുതരമായ പ്രോസിക്യൂഷൻ പിഴവുകൾ കാരണം വെറുതെവിട്ടു

പ്രധാന സാക്ഷിയുടെ മൊഴി വിവർത്തനം ചെയ്യാതെ ഹിന്ദിയിൽ ഹാരജരാക്കിയത്. മൊഴിയുടെ ഉള്ളടക്കം മനസ്സിലാക്കാൻ കോടതിക്ക് കഴിഞ്ഞില്ല. 

New Update
x

ചെന്നൈ:ലഹരിക്കേസിൽ പിടിയിലായ പ്രതിയെ ഗുരുതരമായ പ്രോസിക്യൂഷൻ പിഴവുകൾ കാരണം വെറുതെവിട്ടു.  

Advertisment

ചെന്നൈ കോടതിയാണ് പ്രോസിക്യൂഷൻ പിഴവുകൾ ചൂണ്ടിക്കാണിച്ച് പ്രതിയെ കുറ്റവിമുക്തനാക്കിയത്.


നാഗ് നാരായൺ പ്രസാദിനെയാണ് കോടതി വെറുതെവിട്ടത്. 


പ്രധാന സാക്ഷിയുടെ മൊഴി വിവർത്തനം ചെയ്യാതെ ഹിന്ദിയിൽ ഹാരജരാക്കിയത്. മൊഴിയുടെ ഉള്ളടക്കം മനസ്സിലാക്കാൻ കോടതിക്ക് കഴിഞ്ഞില്ല. 

ഡിജിറ്റൽ തെളിവുകളെ സാധൂകരിക്കുന്ന സർട്ടിഫിക്കറ്റുകളോ, പ്രധാന സാക്ഷികളെ വിസ്താരമോ നടന്നിട്ടില്ല.


കൂടാതെ കേസിൽ മറ്റു നിരവധി വീഴ്ച്ചകളും ഉണ്ടായിട്ടുണ്ടെന്നും കോടതി ചൂണ്ടാക്കാട്ടി. ഇതെല്ലാമാണ് പ്രതിയെ വെറുതെ വിടാൻ കാരണമായി.


2021 മാർച്ചിൽ ചെന്നൈയ്ക്കടുത്തുള്ള എക്കാട്ടുതങ്കലിൽ നിന്ന് 4.6 കിലോഗ്രാം ഹാഷിഷ് പിടികൂടിയ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കളിപ്പാട്ടങ്ങൾക്കുള്ളിൽ ഒളിപ്പിച്ചനിലയിലാണ് ഇയാളിൽ നിന്നും ലഹരി പദാർഥം പിടികൂടിയത്.

ചെന്നൈയിലെ കൊറിയർ ഓപ്പറേറ്ററായ രഞ്ജിത്ത് സിംഗ്, ദിൽ എക്സ്പ്രസിലെ യു ഇസ്മായിൽ എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രസാദിനെ അറസ്റ്റ് ചെയ്തത്.

Advertisment