New Update
/sathyam/media/media_files/2025/06/13/pGask1jF9eH40HkTRDn1.jpg)
ചെന്നൈ: തമിഴ്നാട്ടിൽ സ്കൂൾ വാനിൽ ട്രെയിൻ ഇടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു.
Advertisment
കടലൂരിനടുത്തുള്ള ശെമ്മൻകുപ്പത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം. അപകടത്തിൽ വാൻ ഡ്രൈവർക്കും നിരവധി വിദ്യാർഥികൾക്കും പരിക്കേറ്റു.
റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ വാനിലേക്ക് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം.
പരിക്കേറ്റ വിദ്യാർഥികളെ കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us