New Update
/sathyam/media/media_files/2025/07/21/vs1-2025-07-21-19-14-03.jpg)
ചെന്നെെ: കേരളത്തിന്റെ രാഷ്ട്രീയ മനസ്സാക്ഷിയില്‍ ആഴത്തില്‍ പതിഞ്ഞ ഒരു വിപ്ലവ പാരമ്പര്യം അവശേഷിപ്പിച്ചാണ് വി.എസ്. അച്യുതാനന്ദന്‍ എന്നന്നേക്കുമായി യാത്രപറഞ്ഞിരിക്കുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.
Advertisment
പ്രിയങ്കരനായ ജനനേതാവും, ആജീവനാന്ത കമ്മ്യൂണിസ്റ്റും, തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും മൂര്‍ത്തിമദ്ഭാവമായിരുന്നു മുന്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹമെന്ന് സ്റ്റാലിന്‍ അനുസ്മരിച്ചു.
ഈ വിപ്ലവ സൂര്യന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനും, സിപിഎം സഖാക്കള്‍ക്കും, കേരള ജനതയ്ക്കും തന്റെ ആത്മാര്‍ഥമായ അനുശോനം രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു .
എന്റെയും തമിഴ്നാട് ജനതയുടെയും പേരില്‍ ബഹുമാനപ്പെട്ട മഹാനായ നേതാവിന് ആദരാഞ്ജലി അര്‍പ്പിക്കന്നതായും അദ്ദേഹം പറഞ്ഞു.