അവഗണിക്കപ്പെട്ടവരുടെ വഴികാട്ടിയായിരുന്നു അച്യുതാനന്ദൻ. കേരളത്തിനും ഇന്ത്യയ്ക്കും നഷ്ടമായത് ഒരു യഥാര്‍ത്ഥ ജനകീയ ചാമ്പ്യനെ. വി എസ് അച്യുതാനന്ദന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കമല്‍ഹാസന്‍

കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് ഐക്കണും ആയിരുന്ന അദ്ദേഹം മറക്കപ്പെട്ടവർക്ക് വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിച്ചിരുന്നില്ല. 

New Update
vs1

ചെന്നൈ: വി എസ് അച്യുതാനന്ദന്‍റെ വിയോഗത്തില്‍ അനുശോചിച്ച് നടന്‍ കമല്‍ഹാസന്‍. അവഗണിക്കപ്പെട്ടവരുടെ വഴികാട്ടിയായിരുന്നു അച്യുതാനന്ദനെന്നും കേരളത്തിനും ഇന്ത്യയ്ക്കും നഷ്ടമായത് ഒരു യഥാര്‍ത്ഥ ജനകീയ ചാമ്പ്യനെ ആണെന്നും കമല്‍ഹാസന്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

Advertisment

"വി.എസ്.അച്യുതാനന്ദൻ- അവഗണിക്കപ്പെട്ടവർക്ക് വേണ്ടിയുള്ള വഴികാട്ടിയായവന്‍ ഇപ്പോൾ വിശ്രമിക്കുന്നു.

കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് ഐക്കണും ആയിരുന്ന അദ്ദേഹം മറക്കപ്പെട്ടവർക്ക് വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിച്ചിരുന്നില്ല. 

ഒരു യഥാർത്ഥ ജനകീയ ചാമ്പ്യനെയാണ് കേരളത്തിനും ഇന്ത്യയ്ക്കും നഷ്ടപ്പെട്ടത്. വിട, സഖാവേ", എന്നായിരുന്നു കമല്‍ഹാസന്‍ കുറിച്ചത്.

Advertisment