ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട് സന്ദർശനം ഇന്നും തുടരും.
ഉച്ചയോടെ അരിയല്ലൂർ ജില്ലയിലെ ഗംഗയ്കൊണ്ട ചോളപുരം ക്ഷേത്രം മോദി സന്ദർശിക്കും.
രാജേന്ദ്ര ചോളൻ ഒന്നാമൻ തെക്കു കിഴക്കൻ ഏഷ്യയിലേക് ഐതിഹാസികമായ സമുദ്ര പര്യവേഷണം നടത്തിയതിന്‍റെയും ബൃഹദീശ്വര ക്ഷേത്രനിർമ്മാണം തുടങ്ങിയതിന്‍റെ 1000 വർഷം പൂർത്തിയാകുന്നതുമായി ബന്ധപ്പെട്ട ചടങ്ങിൽ മോദി മുഖ്യാതിഥിയാകും.
രാജേന്ദ്ര ചോളനോടുള്ള ആദരസൂചകമായി സ്മാരക നാണയം പുറത്തിറക്കും.
ചടങ്ങിലേക്ക് തമിഴ്നാട്ടിലെ വിവിധ ശൈവ മഠധിപതികളെ ക്ഷണിച്ചിട്ടുണ്ട്.
സംഗീതജഞൻ ഇളയരാജയുടെ സിംഫണിയാണ് ചടങ്ങിലെ മറ്റൊരു സവിശേഷത.
എടപ്പാടി പളനിസാമി അടക്കം എഐഎഡിഎംകെ നേതാക്കളെ മോദി ഇന്നലെ കണ്ടിരുന്നു. ഉച്ചയ്ക്ക് ശേഷം മോദി ദില്ലിക്ക് മടങ്ങും.