/sathyam/media/media_files/2025/07/31/images1550-2025-07-31-13-38-07.jpg)
ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിനെ തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്‍റായി നിയമിച്ചു.
നൈനാര്‍ നാഗേന്ദ്രന്‍ പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണു ഖുശ്ബുവിനു പ്രധാനപ്പെട്ട പദവി നല്‍കിയത്.
പുതിയ പദവിയിൽ താൻ തികച്ചു ആഹ്ളാദവതിയാണെന്നും സന്തോഷത്തിലാണെന്നും നടി പറഞ്ഞു.
"ബിജെപി പോലുള്ള ഒരു പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റാകാൻ ഞാൻ യോഗ്യയാണെന്ന് കരുതിയതിന് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രി ബി.എൽ സന്തോഷ് ജിക്കും തീർച്ചയായും സംസ്ഥാന പ്രസിഡന്‍റ് നൈനാർ നാഗേന്ദ്രനും എന്‍റെ ഹൃദയംഗമമായ നന്ദി," അവർ പറഞ്ഞു.
മണ്ഡലങ്ങളിലുടനീളം ബൂത്ത് തല സാന്നിധ്യം ശക്തിപ്പെടുത്തുക എന്നതിനാണ് അടിയന്തര മുൻഗണനയെന്ന് ഖുശ്ബു പറഞ്ഞു. ദക്ഷിണ ചെന്നൈക്ക് പ്രത്യേക ശ്രദ്ധ കൊടുക്കുമെന്നും ഇപ്പോൾ നാല് വൈസ് പ്രസിഡന്‍റുമാരുടെ മേൽനോട്ടത്തിലാണ് ഇതെന്നും അവര്‍ വിശദീകരിച്ചു.
തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ പോലുള്ള പാര്‍ട്ടി ഞങ്ങളോടൊപ്പം ഉള്ളതില്‍ സന്തോഷമുണ്ടെന്ന് ഖുശ്ബു വ്യക്തമാക്കി.
പാര്‍ട്ടിയുടെ അനുമതിയില്ലാതെ സഖ്യ തീരുമാനങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ഖുശ്ബു, വിജയിയുടെ ടിവികെയും എന്‍ഡിഎ സഖ്യത്തിന്‍റെ ഭാഗമാകണമെന്നും അഭ്യര്‍ഥിച്ചു.
ഇളയ സഹോദരനെ പോലയാണ് തനിക്ക് വിജയ്. ഡിഎംകെയെ പരാജയപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍, നാമെല്ലാവരും ഒന്നിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നു.
തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിന്‍റെ തെറ്റുകള്‍ നിരന്തരം ഉന്നയിക്കുന്നു, അതിനാല്‍ ടിവികെ ബിജെപിയുമായും എഐഎഡിഎംകെയുമായും കൈകോര്‍ക്കുന്നത് വളരെ ബുദ്ധിപരമായ തീരുമാനമാണെന്ന് താന്‍ കരുതുന്നതായും ഖുശ്ബു പറഞ്ഞു.