തമിഴ്നാട്ടിലെ വോട്ടർപട്ടികയിലും വിവാദം.ബിഹാറിൽ നിന്നുള്ള 6.5 ലക്ഷം വോട്ടർമാരെ ഉൾപെടുത്തുന്നതിനെതിരെ ഡിഎംകെ സഖ്യം രംഗത്ത്

ബിഹാർ വോട്ടർ പട്ടിക വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് വെള്ളിയാഴ്ച  ഇന്ത്യ സഖ്യത്തിന്‍റെ  പ്രതിഷേധ റാലി  നടക്കും

New Update
voters list

ചെന്നൈ: തമിഴ്നാട്ടിലെ വോട്ടർപട്ടികയിലും വിവാദം.ബിഹാറിൽ നിന്നുള്ള 6.5 ലക്ഷം വോട്ടർമാരെ ഉൾപെടുത്തുന്നതിനെതിരെ ഡിഎംകെ സഖ്യം രംഗത്ത്.

Advertisment

സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള നീക്കമെന്ന് ഡിഎംകെ  ആരോപിച്ചു.തമിഴ്നാട്ടിലെ ജനങ്ങൾക്ക് സ്വന്തം സർക്കാരിനെ തെരഞ്ഞെടുക്കാനുള്ള അവകാശം അട്ടിമറിക്കുന്നതായി പി ചിദംബരം എംപി കുറ്റപ്പെടുത്തി.

ഇവർ സ്ഥിരമായി മേൽവിലാസം മാറ്റിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത് എങ്ങനെ എന്നും അദ്ദേഹം ചോദിച്ചു.സർവകക്ഷി യോഗം വിളിക്കണമെന്നാണ് ആവശ്യം

ബിഹാർ വോട്ടർ പട്ടിക വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് വെള്ളിയാഴ്ച  ഇന്ത്യ സഖ്യത്തിന്‍റെ  പ്രതിഷേധ റാലി  നടക്കും. പാർലമെൻ്റിൽ നിന്നായിരിക്കും  തുടക്കം.  

ഒരുക്കങ്ങൾ വിലയിരുത്താൻ ഇന്ത്യസഖ്യം വ്യാഴാഴ്ച യോഗം ചേരും രാഹുൽഗാന്ധിയുടെ വസതിയിലാണ് യോഗം

Advertisment