തമിഴ്നാട്ടിൽ പെരു മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ

New Update
tamil-nadu-rain-114267209

ചെന്നൈ: അതിത്രീവ മഴ തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ നാല് ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്തിൽ തമിഴ്നാട്ടിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തമിഴ്നാടൻ തീരങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതെന്നും  നാലിടത്ത് ഇന്ന്  പൊതു അവധി പ്രഖ്യാപിക്കുന്നതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Advertisment

ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട്, കാഞ്ചീപുരം എന്നിവിടങ്ങളിലാണ് പൊതു അവധി. ഇവിടങ്ങളിൽ സർക്കാർ ഓഫീസുകളൊന്നും ഇന്ന് തുറന്ന് പ്രവർത്തിക്കില്ല.

അതേസമയം, പോലീസ് ഫയർ ഫോഴ്സ്, തദ്ദേശ സ്ഥാപനങ്ങൾ, പാൽ, ജലവിതരണം, ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, വൈദ്യുതി, പച്ചക്കറി, ചരക്ക് നീക്കം, പൊതുഗതാഗതം, എംടിസി, എംആർടിസി, സിഎംആർഎൽ, റെയിൽവേ, എയർപോർട്ട്, പോർട് സർവീസ് തുടങ്ങിയവ പതിവുപോലെ പ്രവർത്തിക്കും.

Advertisment