വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ 5,000 നക്ഷത്ര ആമകൾ; മലേഷ്യയിൽ നിന്ന് കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ബാ​ഗിന്റെ ഉടമയ്ക്കായി അന്വേഷണം ആരംഭിച്ച് അധികൃതർ

ബാഗിനകത്ത് പ്ലാസ്റ്റിക് ബോക്സുകളിലായിരുന്നു ഇവയെ ഒളിപ്പിച്ചിരുന്നത്

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
star tortoise

ചെന്നൈ: വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ 5,000 നക്ഷത്ര ആമകളെ പിടികൂടി. ബാഗിനകത്ത് പ്ലാസ്റ്റിക് ബോക്സുകളിലായിരുന്നു ഇവയെ ഒളിപ്പിച്ചിരുന്നത്. മലേഷ്യയിൽ നിന്നാണ് കൊണ്ടുവന്നതെന്ന് അധികൃതർ അറിയിച്ചു. 

Advertisment

കസ്റ്റംസും സിഐഎസ്എഫും നടത്തിയ പരിശോധനയിലാണു ബാഗിൽ നിന്ന് ആമകളെ കണ്ടെത്തിയത്. ചെന്നൈ വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനലിലാണ് സംഭവം. യാത്രക്കാരനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.

 

Advertisment