18-ാം വയസിൽ ലോക ചാമ്പ്യൻ ! ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ ചാമ്പ്യനായി ഗുകേഷ്. ചെന്നൈ സ്വദേശിയായ ​ഗുകേഷ് ചെസ് പഠിച്ചത് ഏഴാം വയസിൽ. 12-ാം വയസിൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ്മാസ്റ്ററുമായി. ഇന്ത്യക്കായി ​ഗുകേഷ് സ്വർണ മെഡലുകൾ വാരിക്കൂട്ടി. വീണ്ടും ഇന്ത്യൻ അഭിമാനം വാനോളമുയർത്തി ​ ഗ്രാൻഡ്മാസ്റ്റർ ഗുകേഷ്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
d

ലോ​ക ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പ് കിരീടം നേടിയതിനൊപ്പം ച​രി​ത്രവും തിരുത്തിക്കുറിച്ച് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷ്. ലോ​ക ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ ചാമ്പ്യനാണ് 18 വയസ് മാത്രം പ്രായമുള്ള ഗു​കേ​ഷ്. 

Advertisment

മ​ത്സ​രം വി​ജ​യി​ച്ച​തോ​ടെ ചെ​സ് ഇ​തി​ഹാ​സം ഗാ​രി കാ​സ്പ​റോ​വി​ന്‍റെ 22-ാം വ​യ​സി​ലെ (1985) ലോ​ക​കി​രീ​ട നേ​ട്ട​ത്തെ​യാ​ണ് ഗു​ഗേ​ഷ് മ​റി​ക​ട​ന്ന​ത്. വി​ശ്വ​നാ​ഥ​ന്‍ ആ​ന​ന്ദി​ന് ശേ​ഷം ചെ​സി​ല്‍ ലോ​ക​ചാ​മ്പ്യ​നാ​കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​ണ് ഗു​കേ​ഷ്. 


തമിഴ്നാട്ടിലെ ചെന്നൈയിലാണ് ഗുകേഷിന്റെ ജനനം. ഏഴാം വയസ്സിൽ ചെസ്സ് പഠിച്ചു തുടങ്ങിയ ​ഗുകേഷ് ചെറുപ്രായത്തിൽ തന്നെ അം​ഗീകാരങ്ങൾ നേടിയിരുന്നു. 


2015 ലെ ഏഷ്യൻ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിന്റെ ഒൻപതുവയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിലും 2018 ലെ ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിലും പന്ത്രണ്ടുവയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിലും ഗുകേഷ് ജേതാവായി. 

publive-image

2018-ലെ ഏഷ്യൻ യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-12 വ്യക്തിഗത റാപ്പിഡ്, ബ്ലിറ്റ്സ്, അണ്ടർ-12 ടീം റാപ്പിഡ്, ബ്ലിറ്റ്സ്, അണ്ടർ-12 വ്യക്തിഗത ക്ലാസിക്കൽ ഫോർമാറ്റുകൾ എന്നിവയിലും അഞ്ച് സ്വർണ്ണ മെഡലുകൾ നേടി. 


2019 ജനുവരി 15-ന് 12 വയസ്സും 7 മാസവും 17 ദിവസവും പ്രായമുള്ളപ്പോൾ ​ഗുകേഷ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ്മാസ്റ്ററായി. ഒടുവിൽ 18-ാമത്തെ ലോക ചെസ് കിരീടം 18-ാം വയസിൽ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ​ഗുകേഷ്.


13 റൗണ്ട് പോരാട്ടം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയുടെ ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും 6.5 പോയിന്റ് വീതം സ്വന്തമാക്കി ഒപ്പത്തിനൊപ്പമായിരുന്നു. ഇതോടെ അവസാന പോരാട്ടമായ 14-ാം ​ഗെയിം വിജയിക്കുന്നവർ ലോക ചാംപ്യൻഷിപ്പ് നേടുമായിരുന്നു. 

d

14-ാം മത്സരത്തിലും ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി. എന്നാൽ അവസാന നിമിഷം ഡിങ് ലിറന്റെ പിഴവ് മുതലെടുത്താണ് ഇന്ത്യൻ താരത്തിന്റെ വിജയം.

അവസാന നിമിഷം ലിറന്റെ കൈവശം ഉണ്ടായിരുന്ന തേരിനെ നഷ്ടപ്പെട്ടതോടു കൂടിയാണ് ചൈനീസ് താരം പരാജയത്തിലേക്ക് നീങ്ങിയത്.

14 ​ഗെയിമുകൾ പൂർത്തിയായപ്പോൾ ​ഗുകേഷ് 7.5 പോയിന്റും ലിറൻ 6.5 പോയിന്റും എന്ന നിലയിലായി. ഇതോടെ ഒരു പോയിന്റ് വ്യത്യാസത്തിൽ ​ഗുകേഷ് ലോക ചാംപ്യനായി.

Advertisment