/sathyam/media/media_files/2025/09/11/chhattisgarh-2025-09-11-13-59-42.jpg)
ഡല്‍ഹി: ഛത്തീസ്ഗഢിലെ റായ്ഗഡ് ജില്ലയിലെ ഖര്‍സിയ തെഹ്സിലിനടുത്തുള്ള തുഷേകേല ഗ്രാമത്തില്‍ ഒരേ കുടുംബത്തിലെ നാല് പേര്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ടു. നാല് ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ഗ്രാമത്തിലെ രാജീവ് നഗര്‍ പ്രദേശത്താണ് സംഭവം നടന്നത്. അടച്ചിട്ട വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
അസഹനീയമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയും മുറി തുറക്കാന്‍ ശ്രമിക്കുകയും ചെയ്തു. മുറിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് രക്തക്കറകള്‍ കണ്ടെത്തി.
ബുദ്രാം ഒറാവോണിന്റെയും ഭാര്യയുടെയുംം കുട്ടിയുടെയും ഉള്‍പ്പെടെ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ വീടിന്റെ ഒരു മുറിക്കുള്ളില്‍ മണ്ണില്‍ കുഴിച്ചിട്ടതായാണ് റിപ്പോര്‍ട്ട്.
എത്ര മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് കണ്ടെത്താന്‍ ഫോറന്‍സിക് സംഘത്തെ കാത്തിരിക്കുകയാണ്. പോലീസ് സേനയുടെയും ജില്ലാ ആസ്ഥാനത്തു നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ഒരു സംഘം സംഭവസ്ഥലത്ത് ഉണ്ട്.
വീടിനു പുറമെ ചുറ്റുമുള്ള സ്ഥലങ്ങളും സീല്‍ ചെയ്തിട്ടുണ്ട്. നിലവില്‍ ഭൂമി ഇതുവരെ കുഴിച്ചിട്ടില്ല. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.