ഇരുചക്ര വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഹൃദയാഘാതം. 35 കാരന്‍ കുഴഞ്ഞുവീണു മരിച്ചു

വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സിംഗ് പെട്ടെന്ന് നിലത്തു വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം.

New Update
Chhattisgarh man, 35, collapses while trying to start two-wheeler, dies

റായ്പൂര്‍: ഛത്തീസ്ഗഢിലെ അംബികാപൂരില്‍ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് 35കാരന്‍ കുഴഞ്ഞുവീണു മരിച്ചു.

Advertisment

വെള്ളിയാഴ്ച വൈകുന്നേരം സംഗം ചൗക്കിലാണ് സംഭവം നടന്നത്, സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ ഇത് പതിഞ്ഞിട്ടുണ്ട്.


സണ്ണി എന്നറിയപ്പെടുന്ന ഇന്ദ്രജിത് സിംഗ് ബാബ്രയാണ് മരിച്ചത്. വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സിംഗ് പെട്ടെന്ന് നിലത്തു വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം.

നിരവധി വഴിയാത്രക്കാര്‍ സംഭവ സമയത്ത് ഉണ്ടായിരുന്നെങ്കിലും ആരും തന്നെ സഹായിക്കാന്‍ വന്നില്ല.