ഡല്‍ഹി: മദ്യക്കമ്മി കേസില്‍ ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ മകന്‍ ചൈതന്യ ബാഗേലിനെ ഇഡി അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് ഇഡി സംഘം റെയ്ഡ് നടത്തിയത്. ഭൂപേഷ് ബാഗേല്‍ ട്വീറ്റിലൂടെയാണ് റെയ്ഡ് വിവരം അറിയിച്ചത്.
'ഇഡി' എത്തി. ഇന്ന് നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമാണ്. അദാനിക്കുവേണ്ടി തമ്നാറില്‍ മരങ്ങള്‍ മുറിക്കുന്ന വിഷയം ഇന്ന് ഉന്നയിക്കേണ്ടതായിരുന്നു. 'സാഹെബ്' ഇഡിയെ ഭിലായ് വസതിയിലേക്ക് അയച്ചിട്ടുണ്ടെന്ന് ഭൂപേഷ് ബാഗേല്‍ എക്സില്‍ പോസ്റ്റ് ചെയ്തു.