പ്രവേശനമില്ലാതെയുള്ള സ്ഖലനം ‘ബലാത്സംഗം’ അല്ല; ‘ശ്രമം’ മാത്രമെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി, പ്രതിയുടെ ഏഴ് വർഷം ശിക്ഷ മൂന്നരയായി കുറച്ചു

New Update
3067bdc0b54f28e0def56fc06fdd4cb721953dfc2cce4a8356e660a1db7fe2b9

റായ്‌പൂർ: യോനിയിൽ പ്രവേശിക്കാതെയുള്ള (Penetration) സ്ഖലനം നടത്തുന്നത് ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. 

Advertisment

ഇത്തരം പ്രവൃത്തികൾ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം 'ബലാത്സംഗശ്രമം' (Attempt to rape) ആയി മാത്രമേ പരിഗണിക്കാൻ സാധിക്കൂ എന്ന് ജസ്റ്റിസ് നരേന്ദ്ര കുമാർ വ്യാസ് നിരീക്ഷിച്ചു. 

2004-ൽ നടന്ന ഒരു കേസിൽ പ്രതിക്ക് വിചാരണ കോടതി വിധിച്ച ഏഴ് വർഷം തടവ് ശിക്ഷ ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.

ഐ.പി.സി 375-ാം വകുപ്പ് പ്രകാരം ബലാത്സംഗം എന്ന കുറ്റം നിലനിൽക്കാൻ ഭാഗികമായെങ്കിലും പ്രവേശനം നിർബന്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 

പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ടിൽ കന്യാചർമ്മത്തിന് തകരാർ സംഭവിച്ചിട്ടില്ലെന്നതും പ്രവേശനം നടന്നില്ലെന്ന മൊഴിയും പരിഗണിച്ചാണ് കോടതി ഈ നിഗമനത്തിലെത്തിയത്. ഇതേത്തുടർന്ന് പ്രതിയുടെ ശിക്ഷ ഏഴ് വർഷത്തിൽ നിന്നും മൂന്നര വർഷമായി കോടതി കുറച്ചു.

Advertisment