Advertisment

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസ് മുന്നേറുന്നത് കണ്ടതോടെ വിഷാദത്തിലായി: ക്ഷേത്രത്തിലെത്തി ബിജെപിയുടെ വിജയത്തിനായി പ്രാര്‍ത്ഥിച്ചു: തൊട്ടു പിന്നാലെ എന്‍ഡിഎ ഭൂരിപക്ഷം നേടിയ സന്തോഷത്തില്‍ ക്ഷേത്രത്തിലെത്തി വിരല്‍ മുറിച്ച് കാളിദേവിക്ക് സമര്‍പ്പിച്ച് യുവാവ്, ഒടുവില്‍..?

ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയരുന്നതും എന്‍ഡിഎയുടെ ഭൂരിപക്ഷം 272 കടന്നതും കണ്ടതോടെ ആഹ്ലാദഭരിതനായ പാണ്ഡെ വീണ്ടും കാളി ക്ഷേത്രത്തില്‍ ചെന്ന് ഇടതുകൈയിലെ വിരല്‍ വെട്ടി ദേവിക്ക് സമര്‍പ്പിക്കുകയായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
pande untitles3.jpg

ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഭൂരിപക്ഷം നേടിയതിന് പിന്നാലെ തന്റെ വിരല്‍ മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് യുവാവ്. ഛത്തീസ്ഗഢിലാണ് സംഭവം. ഛത്തീസ്ഗഡിലെ ബല്‍റാംപൂരിലാണ് 30 വയസുകാരനായ ദുര്‍ഗേഷ് പാണ്ഡെ തന്റെ വിരല്‍ മുറിച്ച് കാളി ദേവിക്ക് സമര്‍പ്പിച്ചത്.

Advertisment

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രാരംഭ ഘട്ടത്തില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നുവെന്നറിഞ്ഞപ്പോള്‍ ജൂണ്‍ നാലിന് ബിജെപി അനുഭാവിയായ ദുര്‍ഗേഷ് പാണ്ഡെ വിഷാദത്തിലായിരുന്നു. തുടര്‍ന്ന് കാളി ക്ഷേത്രത്തിലെത്തി ബിജെപിയുടെ വിജയത്തിനായി പ്രാര്‍ത്ഥിച്ചു.

പിന്നീട് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയരുന്നതും എന്‍ഡിഎയുടെ ഭൂരിപക്ഷം 272 കടന്നതും കണ്ടതോടെ ആഹ്ലാദഭരിതനായ പാണ്ഡെ വീണ്ടും കാളി ക്ഷേത്രത്തില്‍ ചെന്ന് ഇടതുകൈയിലെ വിരല്‍ വെട്ടി ദേവിക്ക് സമര്‍പ്പിക്കുകയായിരുന്നു.

ശേഷം മുറിവില്‍ തുണി കെട്ടി രക്തസ്രാവം തടയാന്‍ ശ്രമിച്ചു. എന്നാല്‍ കാലക്രമേണ ആരോഗ്യനില വഷളായി. നില ഗുരുതരമായതിനാല്‍ വീട്ടുകാര്‍ അദ്ദേഹത്തെ സമരിയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചു. അടിയന്തര ശുശ്രൂഷ നല്‍കിയെങ്കിലും പരിക്കിന്റെ വ്യാപ്തി കാരണം ഇയാളെ അംബികാപൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ രക്തസ്രാവം തടയാന്‍ ഇദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തി. നിര്‍ഭാഗ്യവശാല്‍ ചികിത്സ വൈകിയതിനാല്‍, വിരലിന്റെ അറ്റുപോയ ഭാഗം തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞില്ല. നിലവില്‍ അപകടനില തരണം ചെയ്ത പാണ്ഡെയുടെ ആരോഗ്യനില തൃപ്തികരമാണ്.

Advertisment