ഡല്‍ഹി: ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ നിയമിക്കുമ്പോള്‍ സര്‍ക്കാര്‍ ഏറ്റവും മുതിര്‍ന്ന ജഡ്ജിമാരെ രണ്ടുതവണ അവഗണിച്ചുവെന്ന് ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്. ആ സമയത്ത് ജഡ്ജിമാരുടെ നിയമനത്തില്‍ അന്തിമ തീരുമാനം സര്‍ക്കാരിന്റേതായിരുന്നു.
'ജുഡീഷ്യല്‍ നിയമസാധുതയും പൊതുജനവിശ്വാസവും നിലനിര്‍ത്തുക' എന്ന വിഷയത്തില്‍ യുകെ സുപ്രീം കോടതി സംഘടിപ്പിച്ച ഒരു വട്ടമേശ സമ്മേളനത്തിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.
ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ലേഡി ചീഫ് ജസ്റ്റിസ് ബറോണസ് കെറും യുകെ സുപ്രീം കോടതി ജഡ്ജി ജോര്‍ജ് ലെഗാട്ടും വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തു.
'ഇന്ത്യയില്‍, ജുഡീഷ്യല്‍ നിയമനങ്ങളില്‍ ആര്‍ക്കാണ് മുന്‍ഗണന എന്നതിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. 1993 വരെ, സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനത്തില്‍ അന്തിമ വാക്ക് എക്‌സിക്യൂട്ടീവിനായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഈ കാലയളവില്‍, ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതില്‍ ജഡ്ജിമാരുടെ തീരുമാനത്തെ എക്‌സിക്യൂട്ടീവ് രണ്ടുതവണ മറികടന്നു, ഇത് സ്ഥാപിതമായ കീഴ്വഴക്കത്തിന് വിരുദ്ധമായിരുന്നു.
ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് മാറ്റിനിര്‍ത്തപ്പെട്ട രണ്ട് ജഡ്ജിമാര്‍ ജസ്റ്റിസ് സയ്യിദ് ജാഫര്‍ ഇമാം, ജസ്റ്റിസ് ഹന്‍സ് രാജ് ഖന്ന എന്നിവരാണ്. 1964-ല്‍ ജസ്റ്റിസ് ഇമാമിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ അദ്ദേഹത്തെ ഉന്നത തസ്തികയിലേക്ക് നിയമിക്കാന്‍ കഴിഞ്ഞില്ല, തുടര്‍ന്ന് അന്നത്തെ ജവഹര്‍ലാല്‍ നെഹ്റു സര്‍ക്കാര്‍ ജസ്റ്റിസ് പി.ബി. ഗജേന്ദ്രഗഡ്കറെ ആ സ്ഥാനത്തേക്ക് നിയമിച്ചു.
2015-ല്‍ സുപ്രീം കോടതി ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ നിയമം റദ്ദാക്കിയതായി ചീഫ് ജസ്റ്റിസ് പറഞ്ഞു. ജുഡീഷ്യല്‍ നിയമനങ്ങളില്‍ എക്‌സിക്യൂട്ടീവിന് മുന്‍ഗണന നല്‍കുന്നതിലൂടെ ഈ നിയമം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ദുര്‍ബലപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. 'കൊളീജിയം സംവിധാനത്തെ വിമര്‍ശിക്കാം, പക്ഷേ ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തെ ബലികഴിച്ച് ഒരു പരിഹാരവും ഉണ്ടാകരുത്.
ഒരു ജഡ്ജി സര്‍ക്കാര്‍ പദവി ഏറ്റെടുക്കുകയോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാജിവയ്ക്കുകയോ ചെയ്യുന്നത് ധാര്‍മ്മിക ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഗവായ് പറഞ്ഞു. ഇന്ത്യയില്‍ ജഡ്ജിമാര്‍ക്ക് ഒരു നിശ്ചിത വിരമിക്കല്‍ പ്രായം ഉണ്ട്.
വിരമിച്ച ഉടന്‍ തന്നെ ഒരു ജഡ്ജി സര്‍ക്കാരില്‍ മറ്റൊരു നിയമനം ഏറ്റെടുക്കുകയോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബെഞ്ചില്‍ നിന്ന് രാജിവയ്ക്കുകയോ ചെയ്താല്‍, അത് കാര്യമായ ധാര്‍മ്മിക ആശങ്കകള്‍ ഉയര്‍ത്തുകയും പൊതുജന പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നു.
ജുഡീഷ്യറി സ്വതന്ത്രമല്ലെന്ന് ആളുകള്‍ക്ക് തോന്നിത്തുടങ്ങി. ജഡ്ജിമാര്‍ സര്‍ക്കാരിനെ മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്ന് അവര്‍ക്ക് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.