/sathyam/media/media_files/2026/02/16/untitled-2026-02-16-10-49-44.jpg)
ഗ്രേറ്റര്‍ നോയിഡ: സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള ആവര്‍ത്തിച്ചുള്ള പരാതികള്‍ക്കിടയിലും ഗ്രേറ്റര്‍ നോയിഡയില്‍ വീണ്ടും ഒരു ജീവന്‍ കൂടി പൊലിഞ്ഞു. മഴവെള്ളം നിറഞ്ഞുകിടന്ന ആഴത്തിലുള്ള കുഴിയില്‍ വീണ് മൂന്ന് വയസ്സുകാരനായ ദേവാന്‍ഷ് ആണ് മരിച്ചത്. ദലേല്‍ഗഡ് ഗ്രാമത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം.
ബുലന്ദ്ഷഹറിലെ സിക്കന്ദ്രാബാദില്‍ നിന്ന് അമ്മ അഞ്ജലിയോടൊപ്പം ദലേല്‍ഗഡിലുള്ള അമ്മൂമ്മയുടെ വീട്ടിലേക്ക് എത്തിയതായിരുന്നു ദേവാന്‍ഷ്.
ഗ്രാമത്തിലെ ക്ഷേത്രത്തില്‍ നടന്ന വിരുന്നില്‍ പങ്കെടുക്കാന്‍ കുടുംബത്തോടൊപ്പം പോയ കുട്ടി, കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തില്‍ കുഴിയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ ഗ്രാമവാസികള്‍ ചേര്‍ന്ന് കുട്ടിയെ പുറത്തെടുത്തുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പ്രദേശത്തെ അപകടകരമായ കുഴികള്‍ നികത്തണമെന്നും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും ഗ്രേറ്റര്‍ നോയിഡ അതോറിറ്റിയോട് പലതവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഗ്രാമവാസികള്‍ ആരോപിക്കുന്നു. മഴ പെയ്തതോടെ ഈ കുഴികളില്‍ വെള്ളം നിറഞ്ഞ് അപകടക്കെണിയായി മാറുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us