ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സ്‌കൂളിന്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കിയ സംഭവത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ്.
സ്‌കൂള്‍ അധികൃതര്‍ തെറ്റായ വിവരം നല്‍കി തന്നെ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചെന്നും മകനെ ആഭിചാരക്രിയക്കായി കൊലപ്പെടുത്തിയെന്ന് വിശ്വസിക്കുന്നില്ലെന്നും പിതാവ് പറഞ്ഞു. കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടുപിടിക്കണമെന്നും പിതാവ് പറഞ്ഞു.
'സ്‌കൂളില്‍ നിന്നും എനിക്ക് കോള്‍ ലഭിച്ചു. മകന് ഒട്ടും വയ്യെന്ന് മാത്രമാണ് പറഞ്ഞത്. പിന്നീട് തെറ്റായ വിവരങ്ങള്‍ നല്‍കി അവരെന്നെ വഴിതിരച്ചുവിടാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.
ഒന്നര മണിക്കൂറിന് ശേഷമാണ് മകന്റെ മൃതദേഹം പ്രതിയായ ദിനേശ് ഭാഗേലിന്റെ കാറില്‍ നിന്നും കണ്ടെത്തുന്നത്.
മകന്റെ ബാഗും ഭാഗേലിന്റെ കാറില്‍ നിന്നും കണ്ടെത്തിയിരുന്നു. ഈ സമയത്ത് ഭാഗേല്‍ മദ്യപിച്ച നിലയിലായിരുന്നുവെന്നും കുട്ടിയുടെ പിതാവ് കിഷന്‍ കുശ്വാഹ പറഞ്ഞു.