ബീഡിക്കുറ്റി തൊണ്ടയില്‍ കുടുങ്ങി, മംഗളൂരുവിൽ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. അച്ഛനെതിരെ പരാതി നൽകി അമ്മ

New Update
G

മംഗളൂരു: അച്ഛൻ അലക്ഷ്യമായി വലിച്ചെറിഞ്ഞ ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. 

Advertisment

ബിഹാറിലെ അദ്യാര്‍ സ്വദേശികളായ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള അനീഷ് കുമാര്‍ എന്ന കുഞ്ഞാണ് മരിച്ചത്. സംഭവത്തിൽ കുഞ്ഞിന്‍റെ അമ്മ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.


ഭർത്താവിന്‍റെ അശ്രദ്ധയാണ് കുഞ്ഞിന്‍റെ മരണത്തിന് കാരണമെന്നാണ് പരാതിയിൽ പറയുന്നത്. ജൂൺ 14 ന് മംഗളൂരുവിലാണ് സംഭവം. 


ഉച്ചയോടെ കുഞ്ഞ് അസ്വസ്ഥതകള്‍ കാണിച്ചു തുടങ്ങി. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെ ജൂൺ 15 ന് കുഞ്ഞ് മരിച്ചു.

കുഞ്ഞിന് കിട്ടുന്ന തരത്തിൽ ബീഡിക്കുറ്റി അലക്ഷ്യമായി എറിയരുതെന്ന് ഭര്‍ത്താവിനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെന്നും ഭര്‍ത്താവിന്റെ അശ്രദ്ധമായ പെരുമാറ്റമാണ് കുഞ്ഞിന്റെ ജീവൻ നഷ്ടമാകാൻ കാരണമെന്നും യുവതി നൽകിയ പരാതിയിൽ പറ‍യുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisment